മകൻ പുഴയില്‍ മുങ്ങി.. രക്ഷിക്കാനെത്തിയ പിതാവ് മരിച്ചു.. മകനെ നാട്ടുകാര്‍ രക്ഷപെടുത്തി..
കൊച്ചി: പുഴയില്‍ മുങ്ങിത്താണ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് മരിച്ചു. വാരപ്പെട്ടി ഇഞ്ചൂര്‍ ചെക്ക് ഡാമിന് സമീപത്ത് പുഴയിലെ കയത്തില്‍ അകപ്പെട്ട മകന്‍ അമീറിനെ (12)നെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് ഇഞ്ചൂര്‍ കുറുമാട്ടുകുടി എബി കെ.അലിയാര്‍ (42)ആണ് മരിച്ചത്. അമീറിനെ നാട്ടുകാര്‍ രക്ഷപെടുത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം എബിയും കുടുംബവും വിവാഹ വാർഷികം ആഘോഷിച്ചിരുന്നു.
13 വർഷങ്ങള്‍ പോയതറിയാതെ എന്ന കുറിപ്പോടെ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമുള്ള ചിത്രം തന്റെ ഫേസ് ബുക്ക് പേജില്‍ പങ്കിട്ട് മണിക്കൂറുകള്‍ക്കമാണ് മരണം എബിയെ തേടിയെത്തിയത്. മക്കളായ ആശീര്‍, ആദില്‍, അമീര്‍ എന്നിവരെയും കൂട്ടി സാധാരണ കുളിക്കാനിറങ്ങുന്ന കടവിലാണ് ഇന്നും ഇറങ്ങിയത്. എന്നാൽ അതിനിടെ മകന്‍ അമീര്‍ കടവിൽനിന്ന് ദൂരത്തേക്ക് നീന്തുകയും കയത്തില്‍ അകപ്പെടുകയുമായിരുന്നു. ഇതുകണ്ട എബി മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയത്തിൽ അകപ്പെടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്സിന്റെ ഡിഫന്‍സ് സേനാംഗം റെജിയും സുഹൃത്ത് ജോസുമാണ് ആദ്യം രക്ഷപ്രവര്‍ത്തനത്തിനെത്തിയത്