ആലപ്പുഴ അരൂര്‍ തുറവൂരില്‍ അതിർത്തി തർക്കം; കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു ,48കാരന്‍ പിതാവ് മരിച്ചു

 .അരൂര്‍: തുറവൂരില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ് 48കാരന്‍ കൊല്ലപ്പെട്ടു.



തുറവൂര്‍ പുത്തന്‍തറ കിഴക്കേ നികര്‍ത്ത് സോണി ലോറന്‍സ്(48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായെന്ന് സൂചനയുണ്ട്. ആക്രമണത്തില്‍ സോണിയുടെ മക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. സോണിയും അയല്‍വാസിയും തമ്മില്‍ വഴിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് സോണിയുടെ വീട്ടില്‍ ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് സോണി ലോറന്‍സിനെ ഇവര്‍ മര്‍ദ്ദിച്ചു. സോണി മടങ്ങിയതിന് പിന്നാലെ സോണിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കി. വാക്കുതര്‍ക്കത്തിനിടെ തെങ്ങുകയറാന്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് സോണിയെ വെട്ടുകയായിരുന്നു.

വെട്ടേറ്റ സോണിയെ അടുത്തുള്ള തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സോണിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് കുത്തിയതോട് പൊലീസ് കേസെടുത്തു. മൂന്ന് പേര്‍ പിടിയിലായെന്നാണ് സൂചന. ഭാര്യ: ഗിരിജ. മക്കള്‍: അശ്വിന്‍, ആന്‍്റണി അഭിജിത്ത്, അഭിഷേക്, മുന്ന.


Post a Comment

Previous Post Next Post