വടകരയില്‍ കാറും ലോറിയും കൂട്ടിയിട്ടിച്ച്‌ രണ്ട് പേർ മരണപ്പെട്ടു. രണ്ട് കുട്ടികളടക്കം ഏഴ് പേർക്ക് പരിക്കേറ്റു

 കോഴിക്കോട് വടകര  കൈന്നാട്ടിയിൽ കാറും ലോറിയും കൂട്ടിയിട്ടിച്ച്‌ രണ്ട് മരണം. കാര്‍ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്.



 കാറിലുണ്ടായിരുന്നവര്‍ കോഴിക്കോട് സ്വദേശികളാണ്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമയിരുന്നു അപകടം.

കുട്ടികളടക്കം ഏഴ് പേർക്ക്   പരിക്കേറ്റു. കോഴിക്കോട് സ്വദേശികളായ രാജേഷ്, ഗിരിജ എന്നിവരാണ് മരിച്ചത്.

ഒരാളുടെ നില ഗുരുതരമാണ്. ഇവരെ

മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായിടിച്ചാണ് അപകടം.  ഉച്ചയ്ക്ക് ഒന്നരയോടെ കെ.ടി ബസാറിലാണ് അപകടമുണ്ടായത്. തകര്‍ന്ന കാറില്‍ നിന്ന് നാട്ടുകാര്‍ എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.


. 

Post a Comment

Previous Post Next Post