മലപ്പുറം മൂന്നിയൂരിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വിദ്യാർത്ഥി പാടത്തെ കുളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം 

മൂന്നിയൂർ: വിദ്യാർത്ഥി പാടത്തെ വെള്ളകെട്ടിൽ മുങ്ങി മരിച്ചു.

ചേറക്കോട്- പാപ്പനൂരിലെ പൂണാടത്തിൽ ബാലകൃഷ്ണന്റെ മകൻ അഭിഷേക് (14) ആണ് മരിച്ചത്. ഇന്ന് (ബുധൻ) വൈകിട്ട് അഞ്ചര മണിയോടെ

കൂട്ടുകാരോടൊപ്പം പാപ്പനൂർ പാടത്തെ

കുളത്തിൽ കുളിക്കുന്നതിനിടെ അഭിഷേക്

മുങ്ങിത്താഴുകയായിരുന്നു. ഉടൻ നാട്ടുകാർ

ഓടിക്കൂടി കുട്ടിയെ ചേളാരി DMS 

ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട്      മിംസ്   ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും 

ജീവൻ രക്ഷിക്കാനായില്ല. അരിയല്ലൂർ

മാധവാനന്ദവിലാസം ഹയർ സെക്കണ്ടറി

സ്കൂളിലെ ഒമ്പതാം ക്ലാസ്

വിദ്യാർത്ഥിയാണ് അമ്മ: അനു

സഹോദരൻ: അനന്തു കൃഷ്ണ





Post a Comment

Previous Post Next Post