തലശേരി: തലശേരി നഗരത്തില്‍ കണ്ടെയ്നര്‍ ലോറിയിടിച്ചു ഓട്ടോയാത്രക്കാരി ദാരുണമായി മരിച്ചു.
ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് പൊലിസ് അറിയിച്ചു. അവിവാഹിതയാണ് പത്മകുമാരി. അപകടത്തില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
