തിരുവല്ല : എം.സി റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്


പാചക വാതക സിലണ്ടറുമായി പോയ മിനിലോറി ഇടിച്ച് ചെങ്ങന്നൂർ സ്വദേശികൾക്ക് പരിക്ക്.. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു…


തിരുവല്ല : എം.സി റോഡിലെ കുറ്റൂരിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നുച്ചയ്ക്ക് ഒന്നരയോടെ കുറ്റൂർ ആയുർവേദ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. പാചക വാതക സിലണ്ടറുകളുമായി തിരുവല്ല ഭാഗത്ത് നിന്നും അമിത വേഗതയിലെത്തിയ മിനിലോറി ഇന്നോവ കാറിന് പിന്നിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഇന്നോവ തൊട്ടു മുമ്പിൽ പോവുകയായിരുന്ന എർട്ടിഗ കാറിൽ ഇടിക്കുകയായിരുന്നു. ഇന്നോവ കാറിൽ സഞ്ചരിച്ചിരുന്ന ചെങ്ങന്നൂർ സ്വദേശികളായ രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇവർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തെ തുടർന്ന് അര മണിക്കൂറോളം തടസപ്പെട്ട ഗതാഗതം തിരുവല്ല പോലീസെത്തിയാണ് പൂർവ്വ സ്ഥിതിയിലാക്കിയത്.

Post a Comment

Previous Post Next Post