പാനൂർ കുന്നോത്ത്‌ പീടികയിൽ . നിയന്ത്രണംവിട്ട ബസ് തെങ്ങിൽ ഇടിച്ച് അപകടം

 


കണ്ണൂർ പാനൂർ കുന്നോത്ത്‌ പീടികയിൽ ബസ് അപകടം


പാനൂരിനടുത്ത് കുന്നോത്ത് പീടികയിൽ ബസ് നിയന്ത്രണം തെറ്റി തെങ്ങിലിടിച്ച് അപകടം. അപകടത്തിൽ ബസ് ഡ്രൈവർക്കും, യാത്രക്കാരിക്കും പരിക്കേറ്റു. തലശേരിയിൽ നിന്നും പാനൂരേക്ക് വരികയായിരുന്ന KL 57 D 5299 നമ്പർ സൺ പാലസ് ബസാണ് അപകടത്തിൽ പെട്ടത്. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി ഇടിയുടെ ആഘാതത്തിൽ തെങ്ങ് ബസിൻ്റെ മുൻ ഭാഗത്തേക്ക് തുളഞ്ഞ് കയറിയ നിലയിലാണ്. ഓവർടേക്ക് ചെയ്തെത്തിയ കാറിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതത്രെ.

അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇

https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I

Post a Comment

Previous Post Next Post