തൃശ്ശൂർ അരിമ്പൂർ കപ്പൽ പള്ളിക്ക്
സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ
അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.
തൃത്തല്ലൂർ സ്വദേശികളായ കോഴിശ്ശേരി
വീട്ടിൽ ഹരി (38), ഹണി (44), ഇഷ (12),
അരിമ്പൂർ കൈപ്പിള്ളി സ്വദേശി ഫെബിൻ
എന്നിവർക്കാണ് പരിക്കുപറ്റിയത്.
അപകടത്തിൽ പരിക്കുപറ്റിയവരെ
അരിമ്പൂർ കാസ്പർ ആംബുലൻസ്
പ്രവർത്തകർ തൃശൂർ മദർ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.