കൊല്ലപെട്ട ജിഷയുടെ അമ്മയെ വച്ച് ചിത്രം നിർമിച്ച പെരുമ്പാവൂർ മുടിക്കൽ വീട്ടിൽ തുകലിൽ മുഹമ്മദ് കുട്ടി മകൻ ഷെമീർ (42) നിർത്തിയിട്ടിരുന്ന നാഷണൽ പെർമിറ്റ് ലോറിക്ക് പിന്നിൽ ടുവീലറിടിച്ച് നിര്യാതനായി.
കഴിഞ്ഞ രാത്രി 11.10 നാണ് പാലക്കാട്ടു താഴത്ത് വച്ച് അപകടം. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നിര്യാതനായി.
പെരുമ്പാവൂരിൽ കൊല്ലപെട്ട ജീഷയുടെ അമ്മയെ അഭിനയിപ്പിച്ച് ചിത്രം നിർമ്മിച്ചയാളാണ് ഷമീർ.
നാഷണൽ പെർമിറ്റ് ലോറി നിർത്തിയിട്ടിരുന്നതിന്
പാലക്കാട്ടുതാഴത്ത് തൊട്ടു മുമ്പ് പൊലീസ് പെറ്റിയടിച്ചതിന് പിന്നാലെയാണ് ടൂ വീലർ നാഷണൽ പെർമിറ്റ് ലോറിക്ക് പിന്നിലിടിച്ചത്.
