പത്തനംതിട്ട: ആറന്മുളയില്‍ കാർ ഇടിച്ച് രണ്ട് പേർ മരണപ്പെട്ടു



 പത്തനംതിട്ട: ആറന്മുളയില്‍ വാഹനം ഇടിച്ചു മരിച്ചു രണ്ട് മരണം. കോഴഞ്ചേരി-ചെങ്ങന്നൂര്‍ റോഡില്‍ ആറന്മുള പുന്നംതോട്ടത്തിന് സമീപത്താണ് വെള്ളിയാഴ്ച വൈകിട്ടു മൂന്നരയോടെ അപകടം നടന്നത്.

രണ്ടു സുവിശേഷകരാണ് മരിച്ചതെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന് താമസം നേരിട്ടതായി പരാതിയുണ്ട്.

പരുക്കേറ്റ ഒരാളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ അടുത്ത ആളിനെ കയറ്റാന്‍ വാഹനം ലഭിച്ചില്ല. പിന്നീട് ഇതുവഴിയെത്തിയ കാറിലാണ് രണ്ടാമത്തെ ആളെ ആശുപത്രിയിലെത്തിച്ചത്. രണ്ടു പേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവര്‍ ഇടുക്കി സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post