വ​ട​ക​ര: വടകരയില്‍ രണ്ടിടത്തായി ട്രെ​യി​ന്‍ ത​ട്ടി രണ്ടുപേര്‍ മ​രി​ച്ച​നി​ല​യി​ല്‍.

വ​ട​ക​ര: വടകരയില്‍ രണ്ടിടത്തായി ട്രെ​യി​ന്‍ ത​ട്ടി രണ്ടുപേര്‍ മ​രി​ച്ച​നി​ല​യി​ല്‍.

വടകര നഗരസഭ ഓഫിസിന് അടുത്ത് യുവാവ് ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി


മു​നി​സി​പ്പ​ല്‍ ഓ​ഫി​സി​നു സ​മീ​പം റെ​യി​ല്‍​വേ ട്രാ​ക്കി​ലും കൈനാട്ടിയിലുമാണ് അപകടം. വി​ല്യാ​പ്പ​ള്ളി മ​യ്യ​ന്നൂ​ര്‍ തൈ​വെ​ച്ച പ​റ​മ്ബ​ത്ത് ലി​ബീ​ഷ് ആ​ണ് (37) മു​നി​സി​പ്പ​ല്‍ ഓ​ഫി​സി​നു സ​മീ​പം റെ​യി​ല്‍​വേ ട്രാ​ക്കി​നുസമീപം മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. വ​ട​ക​ര പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ജി​ല്ല ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പി​താ​വ്: ദേ​വ​ദാ​സ്. മാ​താ​വ്: പ​രേ​ത​യാ​യ ച​ന്ദ്രി. സ​ഹോ​ദ​ര​ന്‍: വി​ജേ​ഷ്. ചേ​ന്ദ​മം​ഗ​ലം മ​ര​ക്കോ​ത്ത് സ​ത്യ​ന്‍ (55) കൈ​നാ​ട്ടി​യി​ലാണ് ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കൈ​നാ​ട്ടി ചോ​റോ​ട് റെ​യി​ല്‍​വേ ട്രാ​ക്കി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൃ​ത​ദേ​ഹം വ​ട​ക​ര പൊ​ലീ​സ് വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ഭാ​ര്യ: ജ​യ​ല​ക്ഷ്മി. മ​ക​ന്‍: സ​ഞ്ജു സ​ത്യ​നാ​ഥ​ന്‍. പി​താ​വ്: പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍ നാ​യ​ര്‍. മാ​താ​വ്: ക​മ​ലാ​ക്ഷി.


Post a Comment

Previous Post Next Post