കോഴിക്കോട്: ചാലിയത്ത് കടലിൽ കടുക്ക (കല്ലുമ്മകായ) പറിക്കുന്നതിനിടെ പള്ളി സെക്രട്ടറി കടലില്‍ മുങ്ങി മരിച്ചു. ചാലിയം സിദ്ദീഖ് പള്ളി മഹല്ല് സെക്രട്ടറി കള്ളാടത്ത് മജീദാണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അപകടം. ചാലിയം മുല്ലമേല്‍ കോട്ടക്ക് സമീപം കല്ലുമ്മകായ പറിക്കുന്നതിനിടെ കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്ന കടുക്ക തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് ആളെ കണ്ടെത്തിയത്. ഉടന്‍ ചാലിയത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മയ്യിത്ത് നമസ്‌കാരം വൈകീട്ട് നാലിന് ചാലിയം സിദ്ദീഖ് പളളിയില്‍.
അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇
https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I
