ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

 ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു



അമ്പലപ്പുഴ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ചെന്നൈയിൽ ബി.സി.എ വിദ്യാർത്ഥിയായ കരുമാടി നിർമ്മാല്യത്തിൽ അനിൽ കുമാർ-ഷീജ ദമ്പതികളുടെ മകൻ ആഷിക് ആണ് മരിച്ചത്. രാവിലെ 10 ഓടെ കരുമാടി ഞൊണ്ടി മുക്കിലായിരുന്നു അപകടം. എതിർദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ആഷിക് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി റോഡരുകിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് പരിക്കേറ്റത്.ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.

Post a Comment

Previous Post Next Post