എറണാകുളം,ആമ്പല്ലൂരില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു.
എറണാകുളം ആമ്പല്ലൂരില്‍ മകന്‍അച്ഛനെവെട്ടിക്കൊന്നു. ആമ്പല്ലൂര്‍ സ്വദേശി ബഷീറാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ മകന്‍ ഷാജിയെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കൊലപാതക സമയത്ത് ഷാജിയും ഷാജിയുടെ ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടി കൂടുകയും പൊലീസില്‍ വിവരംഅറിയിക്കുകയുമായിരുന്നു.ഷാജിആക്രിസാധനങ്ങള്‍ വില്‍ക്കുന്ന ആളാണ്. കൊല്ലപ്പെട്ട ബഷീര്‍കൂലിപ്പണി ചെയ്യുന്നആളാണ്.സംഭവത്തില്‍ മുളന്തുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.
അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
