പാറശ്ശാല: കൂട്ടുകാരോടൊത്ത് നെയ്യാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളജിലെ അവസാന വര്‍ഷ ബി.കോം വിദ്യാര്‍ഥി വിഷ്ണു ഗോപീകൃഷ്ണന്‍(21) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടിയാണ് അപകടം.
നെയ്യാറിലെ അരുവിപ്പുറം ക്ഷേത്രത്തിന് സമീപമുള്ള കടവില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ബഹളമുണ്ടാക്കി കുളിക്കുന്നുവെന്ന് മാരായമുട്ടം പൊലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. ക്രൈസ്റ്റ് നഗര്‍ കോളജില്‍ നിന്നും എത്തിയ കുട്ടികളാണ് കൂടെയുണ്ടായിരുന്ന ഒരാളെ കാണാനില്ലന്ന് പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ അഗ്‌നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു.
