ബന്ധുവീട്ടിൽ വിരുന്നെത്തിയ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊന്നു.

 പനമരം: ബന്ധുവീട്ടിൽ വിരുന്നെത്തിയ

യുവ ദമ്പതികളിൽ ഭർത്താവ് ഭാര്യയെ

ശ്വാസം മുട്ടിച്ചു കൊന്നു. കോഴിക്കോട്

കൊളത്തറ വാകേരി മുണ്ടിയാർ വയൽ

അബൂബക്കർ സിദ്ദിഖിന്റെ ഭാര്യ നിതാ

ഷെറിൻ (22) ആണ് കൊല്ലപ്പെട്ടത്.

കഴുത്ത് ഞെരിച്ചു

കൊന്നതാണെന്നാണ് സൂചന.



നിതയുടെ ബന്ധുവായ പനമരം

കുണ്ടാല മൂന്നാം പ്രവൻ അബ്ദുൾ

റഷീദിന്റെ വീട്ടിൽ 2 വയസ്സുള്ള

മകനുമായി ഇന്നലെ

എത്തിയതായിരുന്നു ഇവർ. മുകളിലെ

മുറിയിലാണ് ഇവർ താമസിച്ചത്.

തുടർന്ന് രാത്രിയിൽ കൃത്യം നടത്തിയ

ശേഷം സിദ്ദീഖ് കോഴിക്കോടുള്ള

സഹോദരൻ വഴി പോലീസിനെ

വിവരമറിയിച്ചതായാണ് വിവരം.

പോലീസെത്തി വീട്ടുകാരെ

വിളിച്ചുണർത്തിയപ്പോഴാണ് റഷീദും

കുടുംബവും വിവരമറിയുന്നത്.

ഭാര്യയോടുള്ള സംശയമാണ്

മരണകാരണമെന്നാണ് സൂചന.

പനമരം പോലീസ് സ്ഥലത്തെത്തി

സിദ്ദിഖിനെ കസ്റ്റഡിയിലെടുത്തു.

https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I

Post a Comment

Previous Post Next Post