മാവേലിക്കര: യുവാവിനെ വാടക വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


യുവാവിനെ വാടക വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി



മാവേലിക്കര : യുവാവിനെ വാടക വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നൂറനാട് പണയിൽ കൊല്ലക തെക്കേതിൽ ഗോപുഭവനത്തിൽ പരേതനായ ഗോപാലകൃഷ്ണന്റെയും രാധാമണിയുടെയും മകൻ രാജേഷ് (34) ആണ് മരിച്ചത്. പണയിൽ വല്ലഭത്ത് മുക്കിന് സമീപമുള്ള വാടക വീട്ടിലെ കിണറ്റിലാണ് ഇന്നലെ വൈകിട്ടോടെ മൃതദേഹം കണ്ടത്. അഗ്‌നിശമന സേന യൂണിറ്റും നൂറനാട് പോലീസും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹതിന് രണ്ടു ദിവസത്തിലധികം പഴക്കമുണ്ട്. വാടക വീട്ടിൽ മാതാവിനൊപ്പമായിരുന്നു ഇയാളുടെ താമസം. ഒരാഴ്ചക്കാലമായി മാതാവ് ഇവിടെയില്ലായിരുന്നു. നൂറനാട് പോലീസ് മേൽ നടപടകൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post