കാഞ്ഞങ്ങാട്: സംസ്ഥാന പാതയില്‍ ചിത്താരി പെട്രോള്‍ പമ്ബിന് സമീപം കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു.
മുക്കൂട് കൂട്ടക്കനിയിലെ സാദത് (32) ആണ് മരിച്ചത്. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കൂട് സ്വദേശികളായ പ്രസാദ് (32), സുധീഷ് (28), സാബിര്‍ (25) എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്. യുവാക്കള്‍ സഞ്ചരിച്ച കെ എല്‍ 60 എല്‍ 6677 കാര്‍ പെട്രോള്‍ പമ്ബിനോട് ചേര്‍ന്നുള്ള മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാറില്‍ കുടുങ്ങിയവരെ നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്.
ഗുരുതരമായി പരിക്കേറ്റ സാദതിനെ മംഗ്ളുറു ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് മരണം സംഭവിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇
