മൂന്നാറിൽ നിയന്ത്രണം നഷ്ടപെട്ട വാഹനം 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു.; എട്ടര മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ രണ്ട് മരണം


മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വാഹനാപകടം. എട്ടര മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ കാറാണ് അപകടത്തില്‍പെട്ടത്.

 

നിയന്ത്രണം നഷ്ടപെട്ട വാഹനം ഗ്യാപ്പ് റോഡിനു താഴെ കൊക്കയിലേക്ക് പതിക്കുകയിരുന്നു.

പൂപ്പാറ ഭഗത്ത് നിന്നും രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തില്‍ പെട്ടത്. എട്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ആന്ധ്രസ്വദേശികളായ നൗഷാദ്(32 )എട്ടര മാസം പ്രായമുള്ള നൈസാ എന്ന പെണ്‍കുട്ടിയുമാണ് മരിച്ചത്.
വാഹനത്തില്‍ 8 പേരുണ്ടായിരുന്നു. പരിക്ക് പറ്റിയ ആറുപേരേയ‌ും മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post