പൂനൂർ പുഴയിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു
കോഴിക്കോട് പൂനൂർ: മഠത്തുംപൊയിലിൽ വിദ്യാർത്ഥി ഒഴുക്കിൽ പെട്ട് മരിച്ചു. ഉമ്മിണികുന്ന് കക്കാട്ടുമ്മൽ ജലീലിന്റെ മകൻ റയാൻ മുഹമ്മദ്(11)ആണ് മരിച്ചത്.
ഗാഥാ പബ്ലിക് സ്കൂളിന് സമീപം (തട്ടഞ്ചേരി) പുഴയിൽ സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടം..
ഉടൻ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തി പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി.