മലപ്പുറം
തേഞ്ഞിപ്പലം: പാണമ്ബ്രയില്‍ വാഹനാപകടം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ പുലര്‍ച്ചെ ടാക്സി കാര്‍ താഴ്ചയിലേക്കു മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു.
കാറിലുണ്ടായിരുന്ന ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പുലര്‍ച്ചെ 4.30-നാണ് അപകടം സംഭവിച്ചത്. പാലായില്‍ നിന്നും കാസര്‍കോട്ടേക്ക് പോവുകയായിരുന്നു കാര്‍. നിയന്ത്രണംവിട്ട വാഹനം റോഡരികിലെ മൂന്ന് കോണ്‍ക്രീറ്റ് സുരക്ഷാഭിത്തികള്‍ ഇടിച്ചു വീഴ്ത്തിയശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡില്‍ നിന്നും പന്ത്രടിയോളം താഴ്ചയിലേക്കാണ് കാറ് മറിഞ്ഞത്.അപകടത്തില്‍ കാറിന്റെ മുന്‍വശവും പിറകും ഭാഗികമായി തകര്‍ന്നു