മലപ്പുറം
തിരൂരങ്ങാടി : പത്രം വിതരണത്തിനിടെ
സ്കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ച് മധ്യവയസ്കൻ
മരിച്ചു. ചെമ്മാട് മസ്ജിദ് റോഡ്
കേന്ദ്രമദ്രസക്ക് സമീപം താമസിക്കുന്ന
ചുണ്ടൻ വീട്ടിൽ മുഹമ്മദ് അലി (65) യാണ്
മരിച്ചത്. ഇന്ന് പുലർച്ചെ നാലരയ്ക്ക്
ചെമ്മാട് പരപ്പനങ്ങാടി റോഡിൽ സമോറ
ബാറിന് സമീപത്ത് വെച്ചാണ് അപകടം.
വിതരണം ചെയ്യാനുള്ള പത്രവുമായി ടി വി
എസ് സ്കൂട്ടറിൽ പോകുമ്പോൾ പിറകിൽ
നിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു.
നിലത്തേക്ക് തെറിച്ചു വീണ് തലക്ക്
ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന്
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്
മാറ്റി. ഇന്ന് ഉച്ചക്ക് 12മണിയോടെ .മരണപ്പെട്ടു
പത്രവിതരണം കഴിഞ്ഞ ശേഷം ചെമ്മാട്
മാർക്കറ്റിൽ കപ്പ കച്ചവടവും
നടത്തിയിരുന്നു. 33 വർഷമായി
പത്രവിതരണം നടത്തി വരികയായിരുന്നു.
പത്ര ഏജന്റ് അസോസിയേഷൻ
നേതാവും ചെമ്മാട് സി പി അബ്ദുൽ
വഹാബിന്റെ പത്രമാണ് വിതരണം
ചെയ്തിരുന്നത്.
