കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു.



എരുമേലി: എരുമേലി - റാന്നി പാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു.

പ്ലാച്ചേരി ചാരുവേലി ബിന്ദുഭവന്‍ സന്തോഷിന്റെ മകന്‍ ശ്യാം(23)ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ഒന്‍പതിന് എരുമേലിക്കു സമീപം റാന്നി റോഡിലാണ് അപകടം. ബൈക്കില്‍ ശ്യാമിനൊപ്പമുണ്ടായിരുന്ന യുവാവിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എരുമേലിയിലേക്ക് പോകുകയായിരുന്ന ബൈക്ക് എതിരേ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് പൂര്‍ണമായി തകര്‍ന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍.

Post a Comment

Previous Post Next Post