തിക്കോടി - നന്തി ദേശീയ പാതയിൽ രണ്ട് ഇടങ്ങളിൽ വാഹനാപകടം; ദേശീപാതയിൽ ഗതാഗതക്കുരുക്ക്



കൊയിലാണ്ടി: തിക്കോടി - നന്തി

ദേശീയ പാതയിൽ

വാഹനാപകടങ്ങൾ. പിക്കപ്പ് വാനും

ഓട്ടോറിക്ഷയുമാണ്

അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ

ഒമ്പതരയോടെയാണ് സംഭവം.

ഇരുപതാംമൈലിലും മറ്റൊരപകടം

നടന്നത് പാലൂർ പള്ളിക്ക്

സമീപവുമാണ്.

അപകടത്തിൽപ്പെട്ടവരെ നാട്ടുകാരും

പോലീസും ചേർന്ന് രക്ഷപ്പെടുത്തി

കൊയിലാണ്ടി താലൂക്ക്

ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടിടങ്ങളിലുണ്ടായ

വാഹനാപകടത്തെ തുടർന്ന്

ദേശീയപാതയിൽ

വൻഗതാഗതക്കുരുക്കാണ്

അനുഭവപ്പെടുന്നത്. റോഡിൽ നിന്ന്

വാഹനം നീക്കാനുള്ള ശ്രമം

തുടരുകയാണ്. യാത്രക്കാർ

ആനക്കുളം റോഡ്

ഉപയോഗപ്പെടുത്തുക. updating

Post a Comment

Previous Post Next Post