കാറും ലോറിയും കൂട്ടി ഇടിച്ച് ചിറക്കല്‍ സ്വദേശി മരണപ്പെട്ടുകണ്ണൂര്‍:പള്ളിക്കുളത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ചിറക്കല്‍ കാഞ്ഞിരത്തറയിലെ എടക്കാടന്‍ അഭിജിത്താണ്(25) മരിച്ചത്.അഭിജിത്ത് സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി ഇടിച്ചാണ് അപകടമുണ്ടായത്.

കൂടെയുണ്ടായ വിഷ്ണു നിവാസില്‍ വിപിനെ (24) ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പള്ളിക്കുളം ജങ്ഷനില്‍ യോഗീശ്വര മണ്ഡപത്തിന് മുന്നില്‍ ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് അപകടം. മഞ്ചേരിയിലേക്ക് മരം കയറ്റിപ്പോവുകയായിരുന്ന ലോറിയും കണ്ണൂര്‍ ഭാഗത്തു നിന്നുവരികയായിരുന്ന അഭിജിത്ത് സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.പൂര്‍ണമായും തകര്‍ന്ന കാറില്‍ കുടുങ്ങിയവരെ പിറകെയെത്തിയ വാഹനങ്ങളിലുള്ളവരും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. അഭിജിത്ത് തല്‍ക്ഷണം മരിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ 45 മിനുട്ടോളം ഗതാഗതം തടസപ്പെട്ടു. ഒരു മാസം മുമ്ബ് ഇതേസ്ഥലത്ത് ടാങ്കര്‍ ലോറിയിടിച്ച്‌ ഇരുചക്ര വാഹന യാത്രക്കാരായ രണ്ടുപേര്‍ മരിച്ചിരുന്നു.

Post a Comment

Previous Post Next Post