നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്ക്

 



തൊടുപുഴ∙ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. തൊടുപുഴ എപിജെ അബ്ദുള്‍ കലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി അര്‍ജുന്‍ സുനിലാണ് (18) മരിച്ചത്. കെഎസ്ഇബി മഞ്ഞള്ളൂര്‍ സെക്‌ഷനിലെ ജീവനക്കാരന്‍ കദളിക്കാട് നടുവിലേടത്ത് സുനില്‍ കുമാറിന്റെ മകനാണ്. സ്‌കൂട്ടറിനു പിന്നിലിരുന്നു യാത്ര ചെയ്ത് സഹപാഠി അര്‍ജുന്‍ ലാലിന് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post