എറണാകുളം
പറവൂര്‍ പഞ്ചായത്തുപടിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മ കാറിടിച്ച് മരിച്ചു.
കീരിക്കാപിള്ളി ഗോപിയുടെ ഭാര്യ സാവിത്രിയാണ് അപകടത്തില്‍ മരിച്ചത്
അമ്ബലത്തില്‍ പോകുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാര്‍ ഇടിക്കുകയായിരുന്നു. സാവിത്രിയുടെ ശരീരത്തിലൂടെ കാറിന്റെ ചക്രം കയറിയിറങ്ങി. ഉടനെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിച്ചു
