തൃശ്ശൂർ
ഗുരുവായൂർ: തൊഴിയൂർ ഐ.സി.എ
കോളേജിന് സമീപം പെട്ടി ഓട്ടോറിക്ഷ
നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. രണ്ടു
പേർക്ക് പരിക്കേറ്റു. കടപ്പുറം വട്ടേക്കാട്
സ്വദേശികളായ തെക്കൻ വീട്ടിൽ
അസ്ഹർ(28), ചിന്നക്കൽ കറുത്ത വീട്ടിൽ
ഉമ്മർ(28)എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന്
പുലർച്ചെ 5.50 ഓടെയായിരുന്നു അപകടം.
പരിക്കേറ്റവരെ വൈലത്തൂർ ആക്ട്സ്
ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.