കോഴിക്കോട് രാമനാട്ടുകര പാർക്ക് ജംക്‌ഷനിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് 2 പേർക്ക് ഗുരുതര പരുക്കേറ്റു. ചാലിയം സ്വദേശി നിഷാമിനും (23), സുഹൃത്തിനുമാണ് പരുക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 11നാണു അപകടം. കോഴിക്കോട് നിന്നു കുമളിയിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് കൊണ്ടോട്ടി ഭാഗത്തു നിന്നു വന്ന സ്കൂട്ടറിലാണ് ഇടിച്ചത്. സ്കൂട്ടർ ബസിനുള്ളിൽ കുടുങ്ങുകയായിരുന്നു.