കോട്ടയം മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി മണ്ണയ്ക്കനാട് ശാന്തിനഗറിനു സമീപം ഇന്നലെ രണ്ടു കാറുകളും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു.
അപകടത്തെത്തുടര്‍ന്ന് പാലാ-കോഴാ റോഡില്‍ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. പാലാ ഭാഗത്തു നിന്നു കുറവിലങ്ങാട് ഭാഗത്തേക്കു പോവുകയായിരുന്ന കാറും എതിര്‍ദിശയില്‍ വന്ന വാനും തമ്മിലാണ് ആദ്യം ഇടിച്ചത്. പിന്നാലെ വന്ന കാറും തുടര്‍ന്ന് അപകടത്തില്‍പ്പെടുകയായിരുന്നു. പരിക്കേറ്റവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
