കൊല്ലം: കൊല്ലം കൊട്ടാരക്കര കുളക്കടയില്‍ വാഹനാപകടത്തില്‍ ദമ്ബതികള്‍ മരിച്ചു. പുനലൂര്‍ തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണന്‍, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്.
രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ഇന്നോവ കാറും അടൂര്‍ ഭാഗത്തേക്ക് പോയ ഓള്‍ട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ദമ്ബതികള്‍ ഓള്‍ട്ടോ വാഹനത്തിലാണ് ഉണ്ടായിരുന്നത്. എറണാകുളത്ത് സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരുമ്ബോഴായിരുന്നു അപകടമുണ്ടായത്