ലോറിയും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം ഒരാൾക്ക് പരിക്ക്



കൊച്ചി: എറണാകുളത്ത് ലോറി ഇടിച്ച്‌ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശി അശ്വിന്‍ (20), ഉദയംപേരൂര്‍ സ്വദേശി വൈശാഖ് (20) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

തൃപ്പൂണിത്തുറയ്ക്ക് അടുത്ത് എസ് എന്‍ ജംഗ്ഷനില്‍ രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഇരുമ്ബനം ടെര്‍മിനലില്‍ നിന്നും ഗ്യാസ് കയറ്റി പോയ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു.

ബൈക്കില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നു. അശ്വിന്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. വൈശാഖിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരുടെ സുഹൃത്ത് അജിത്ത് ഗുരുതര പരിക്കുകളോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

Previous Post Next Post