മലപ്പുറം നിലമ്പൂരില്‍ തെരുവ് നായയുടെ ആക്രമണം. ഒരു കുഞ്ഞ് ഉള്‍പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. പേവിഷ ബാധയുള്ള നായയാണ് ഇതെന്നാണ് പ്രദേശവാസികളുടെ സംശയം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. തെരുവ് നായയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഓരോ ദിവസവും തെരവുനായ്ക്കളുടെ ആക്രമണമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ പേവിഷബാധയേറ്റ് 13 പേരാണ് മരിച്ചത്. ഈ മാസം മാത്രം മൂന്നുമരണമാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. മെയ്, ജൂണ്‍ മാസങ്ങളിലാണ് പേവിഷ ബാധയേറ്റുള്ള മരണം കൂടുതലും സംഭവിച്ചിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ 10 വരെ ഉള്ള സമയത്ത് മൂന്നു പേര്‍ക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. മൂന്നുപേരും മരിച്ചു. വര്‍ത്തു മൃഗങ്ങളുടെ കടിയേറ്റാല്‍, അത് ഗൗരവമാക്കാത്തതും കൃത്യ സമയത്ത് ചികിത്സ തേടുന്നതില്‍ വരുന്ന വീഴ്ചയും പേ വിഷബാധയ്ക്ക് കാരണമാകുന്നു.