കനത്ത മഴയില്‍ റോഡില്‍ തെന്നി മറിഞ്ഞ ബൈക്ക് KSRTC ബസ്സിനടിയിൽ പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം



കോട്ടയം  പൊന്‍കുന്നം; കനത്ത മഴയില്‍ റോഡില്‍ തെന്നി മറിഞ്ഞ ബൈക്ക് കെ.എസ്.ആര്‍.ടി.സി ബസിനിടയിലേയ്ക്കു വീണ് ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം

പൊന്‍കുന്നം മെഡാസ് ഹോട്ടലിലെ ജീവനക്കാരന്‍ പനമറ്റം അക്കരക്കുന്ന് രാജേന്ദ്രന്‍ പിള്ള (62)യാണ് അപകടത്തില്‍ ദാരുണമായി മരിച്ചത്. തിങ്കളാഴ്ച രാത്രി 11.45 ന് പാലാ പൊന്‍കുന്നം റോഡിലായിരുന്നു അപകടം. കനത്ത മഴയില്‍ തെന്നി മറിഞ്ഞ ബൈക്ക് കെ.എസ്.ആര്‍.ടി.സി ബസിന് അടിയിലേയ്്ക്കു മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന.

ബസ് കയറിയിറങ്ങി സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. പെരിക്കല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് പൊന്‍കുന്നം ഡിപ്പോയില്‍ നിന്നാണ് പുറപ്പെട്ടത്. റോഡില്‍ തെന്നി മറിഞ്ഞ സ്‌കൂട്ടര്‍ കെ.എസ്്.ആര്‍.ടി.സി ബസിന്റെ ഇടത് ചക്രത്തിന് അടിയിലേയ്ക്കു കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലതത്തെത്തിയ പൊന്‍കുന്നം പൊലീസ്, ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റയാളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു

Previous Post Next Post