മിനിലോറി ഇടിച്ച്‌ കാല്‍നട യാത്രക്കാരന്‍ മരിച്ചു



മലപ്പുറം കോഡൂര്‍ വലിയാട് മിനിലോറി ഇടിച്ച്‌ കാല്‍നട യാത്രക്കാരന്‍ മരിച്ചു. വലിയാട് അല്ലക്കാട്ട് ഇബ്രാഹിം (50, മാനു) ആണ് മരിച്ചത്.

ചൊവ്വാഴ്ച്ച രാവിലെ ആറിന് വലിയാടിനും ആല്‍പ്പറ്റകുളമ്ബിനും ഇടയിലായിരുന്നു അപകടം. കൂലിപ്പണിക്കാരനായ ഇബ്രാഹിം പണിക്ക് പോകുന്ന വഴിയായിരുന്നു. നിയന്ത്രവിട്ട ലോറി ഇബ്രാഹിമിനെ ഇടിച്ച്‌ സമീപത്തെ ഗെയില്‍ വാതക പൈപ്പിന്‍്റെ കുഴിയിലേക്ക് മറിഞ്ഞു. ക്രെയിന്‍ ഉപയോഗിച്ച്‌ വാഹനം പൊക്കിയെടുത്താണ് ഇടയില്‍ കുടുങ്ങിയ മൃതദേഹം പുറത്തെടുത്തത്.

Post a Comment

Previous Post Next Post