ഇടുക്കിയിലെ നെടുങ്കണ്ടത്ത് ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മരം വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു.
മൈലാടുംപാറയിലും പച്ചക്കാനത്തുമാണ് അപകടമുണ്ടായത്. മൈലാടുംപാറ സെന്റ് മേരീസ് എസ്റ്റേറ്റില്‍ ജോലി ചെയ്യുകയായിരുന്ന മുത്തുലക്ഷ്മി (56) ആണ് മരിച്ചവരില്‍ ഒരാള്‍. ഇന്ന് ഉച്ചക്ക് ശേഷമാണ് അപകടമുണ്ടായത്. മരം ദേഹത്തു വീണ് ഗുരുതരമായ പരുക്കേറ്റ മുത്തുലക്ഷ്മിയെ ഉടന്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നെടുംകണ്ടം പച്ചക്കാനത്തുള്ള സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തില്‍ മരം വീണ് അതിഥി തൊഴിലാളി മരിച്ചു.ഝാര്‍ഖണ്ഡ് സ്വദേശി ബാജു കിന്‍ഡോ (60) ആണ് മരിച്ചത്. മറ്റൊരു തൊഴിലാളിക്ക് പരുക്കേറ്റു.