കോഴിക്കോട്: താമരശ്ശേരിയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 8 പേര്‍ക്ക് പരുക്കേറ്റു. താമരശ്ശേരി മിനി ബൈപ്പാസില്‍ ഭജനമഠത്തിന് സമീപമാണ് അപകടമുണ്ടായത്.
ഓട്ടോയില്‍ ഉണ്ടായിരുന്ന പുനൂര്‍ മഠത്തുപൊയില്‍ താമസിക്കുന്ന പുതുപ്പാടി പെരുമ്ബള്ളി ഉപ്പൂത്തിക്കുന്ന് റഫീഖ്, ഷമീന, ലിന ലതീത എന്നിവര്‍ക്കും, കാറില്‍ ഉണ്ടായിരുന്ന കോരങ്ങാട് വളപ്പില്‍ പൊയില്‍ ജംഷീര്‍, ജഫ്‌ന ജാസ്മിന്‍, സിംജാസ്, ഫിദ ഷറിന്‍ എന്നിവര്‍ക്കുമാണ് പരുക്ക്. 6 പേരുടെ പരുക്ക് സാരമാണ്. രാത്രി 11.30 ഓടെയായിരുന്നു അപകടം