ഇടുക്കി ഏലപ്പാറയ്ക്ക് സമീപം മണ്ണിടിച്ചിൽ… തൊഴിലാളി മണ്ണിനടിയിൽ…

.

ഇടുക്കി: ഏലപ്പാറയിലെ കോഴിക്കാനം എസ്റ്റേറ്റില്‍ മണ്ണിടിച്ചിലില്‍ ഒരു മരണം. എസ്റ്റേറ്റിലെ തൊഴിലാളിയായ രാജുവിന്റെ ഭാര്യ ഭാഗ്യം (52) മരിച്ചത്.
ലയത്തിന് പുറകിലത്തെ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് അപകടമുണ്ടായത്. ലയത്തിനോട് ചേര്‍ന്നുള്ള അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് പുഷ്പയുടെ മേല്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. പീരുമേട് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. പുഷ്പയുടെ കഴുത്തിന് താഴേക്ക് ശരീര ഭാഗം പൂര്‍ണ്ണമായും മണ്ണിനടിയിലായിരുന്നു.

ജോലിക്ക് പോകുന്നതിനുള്ള തയാറെടുപ്പിനിടയിലാണ് അപകടം ഉണ്ടായത്. അപകട സമയത്ത് വീട്ടില്‍ പുഷ്പയുടെ ഭര്‍ത്താവും മക്കളും ഉണ്ടായിന്നുവെങ്കിലും ഇവര്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി മേഖലയില്‍ ഇടവിട്ട് ശക്‌തമായ മഴ പെയ്‌തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ അടിസ്ഥാനത്തിലും താലൂക്ക് അടിസ്ഥാനത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മണ്ണിടിച്ചല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കുവാനും ക്യമ്ബുകള്‍ തുറക്കുവാനും നിര്‍ദേശം നല്കി.

അതേസമയം, സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും മഴ മുന്നറിയിപ്പില്ല. സംസ്ഥാനത്ത് കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.


Post a Comment

Previous Post Next Post