നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും തെറിച്ചു വീണ് യുവാവ് മരണപ്പെട്ടു



ഇരിട്ടി: ഉളിയില്‍ കുന്നിന്‍കീഴില്‍ . മട്ടന്നൂര്‍ കീച്ചേരിയിലെ ഷൈനി നിവാസില്‍ ഷിബിന്‍കുമാറാണ് (32) മരിച്ചത്.

ബൈക്ക് ഓടിച്ച പുന്നാട് സ്വദേശി ഷിനോജിനെ പരിക്കുകളോടെ മട്ടന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 8.45ഓടെയാണ് അപകടം. ഇരിട്ടി ഭാഗത്തുനിന്ന് മട്ടന്നൂരിലേക്ക് പോകുകയായിരുന്ന ബൈക്ക് റോഡില്‍നിന്ന് തെന്നിമറിയുകയും ബൈക്കിലുണ്ടായിരുന്ന ഷിനോജ് റോഡരികിലേക്കും ഷിബിന്‍കുമാര്‍ ബൈക്കുള്‍പ്പെടെ റോഡിലേക്കും തെറിക്കുകയായിരുന്നു. ഇതേസമയം ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ റോഡിലുള്ള ബൈക്കില്‍തട്ടി കുറച്ചുദൂരം നീങ്ങിയതായും ദൃക്സാക്ഷികള്‍ പറയുന്നു.

സാരമായി പരിക്കേറ്റ ഷിബിനെ മട്ടന്നൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഗോവിന്ദന്‍-ലളിത ദമ്ബതികളുടെ മകനാണ് ഷിബിന്‍. ഭാര്യ: ഷീന. മകള്‍: ധ്വനി. സഹോദരങ്ങള്‍: ഷിനോജ്, ഷൈനി.

Post a Comment

Previous Post Next Post