തൃശ്ശൂർ വാണിയംപാറ - കണ്ണമ്പ്ര റോഡിൽ
കല്ലിങ്കൽപ്പാടത്ത് സ്കൂട്ടറും മിനിലോറിയും
കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ഒരാൾക്ക്
പരിക്ക്. കണ്ണമ്പ്ര ഋഷി നാരദമംഗലം
ശിവന്റെ മകൻ ആശിർവാദ്(19) ആണ്
മരിച്ചത്. വടക്കഞ്ചേരി IHRD കോളേജിലെ
വിദ്യാർത്ഥിയാണ് ആശിർവാദ്
വടക്കഞ്ചേരി കമ്മാന്ത
ഹരിനാരായണന്റെ മകൻ ദിനേശ്
കൃഷ്ണൻ (19) നാണ് പരിക്കേറ്റത്.
കല്ലിങ്കൽപ്പാടം വാണിയമ്പാറ റോഡിൽ
ശനിയാഴ്ച വൈകുന്നേരം അഞ്ച്
മണിയോടു കൂടി വാണിയംപാറ ഭാഗത്ത്
നിന്നു കണ്ണമ്പ്രയിലേക്ക് പോകുമ്പോഴാണ്
അപകടം സംഭവിച്ചത്.
