ആംബുലന്‍സ് നിയന്ത്രണംവിട്ട് പോസ്‌റ്റ് ഓഫിസിലേക്കും ഓട്ടോയിലേക്കും ഇടിച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്.



പത്തനംതിട്ട  പന്തളം: ആംബുലന്‍സ് നിയന്ത്രണംവിട്ട് പന്തളം പോസ്‌റ്റ് ഓഫിസിലേക്കും ഓട്ടോയിലേക്കും ഇടിച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്.

ആംബുലന്‍സ് ഡ്രൈവര്‍ കൊഴുവല്ലൂര്‍ സ്വദേശി അച്ചു, പന്തളം മാര്‍ക്കറ്റ് കവലയിലെ ഓട്ടോ ഡ്രൈവര്‍ കുടശ്ശനാട് സ്വദേശി ജയന്‍ (ഗണേശ്-35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.


തിങ്കളാഴ്ച രാത്രി ഒമ്ബത് മണിക്കാണ് അപകടം. കുളനടയില്‍നിന്ന് സി.എം ആശുപത്രിയിലേക്ക് രോഗിയെ എടുക്കാനായി പോയ ആംബുലന്‍സ് ഓട്ടോയില്‍ ഇടിച്ചശേഷം പോസ്‌റ്റ് ഓഫിസി‍െന്‍റ മതിലിലേക്ക് ഇടിച്ചുകയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Post a Comment

Previous Post Next Post