യുവാവിനെ പാലത്തിന് സമീപം പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.



അഴിയൂര്‍: അഴിയൂര്‍ സ്വദേശിയായ യുവാവിനെ കരിയാട് കാത്തിരക്കടവ് പാലത്തിന് സമീപം പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

അഴിയൂര്‍ മൂന്നാം ഗേറ്റിന് സമീപം കക്കട്ടില്‍ വൈശാഖ് (32) ആണ് മരിച്ചത്.

ഞായറാഴ്ച പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് മൃതദേഹം കണ്ടത്. പിന്നീട് തോണിയില്‍ മൃതദേഹം കരയ്ക്കെത്തിച്ചു.

ഇദ്ദേഹത്തിന്റെ സ്കൂട്ടര്‍ കാഞ്ഞിരക്കടവ് പാലത്തിന് സമീപം നിര്‍ത്തിയിട്ട നിലയിലായിരുന്നു. എടച്ചേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചതിന് ശേഷം മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

പിതാവ്: പരേതനായ വിശ്വനാഥന്‍. മാതാവ്: വിശാലാക്ഷി.

Post a Comment

Previous Post Next Post