അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ടെലഫോണ്‍ പോസ്റ്റിൽ ഇടിച്ച് അപകടം



ആലുവ: നഗരത്തില്‍ റൂട്ട് തെറ്റിച്ച്‌ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ടെലഫോണ്‍ പോസ്റ്റ് ഇടിച്ചുതകര്‍ത്തു

ബസ് ഉരസിയതിനെ തുടര്‍ന്ന് തെറിച്ച്‌ വീണ സ്കൂട്ടര്‍ യാത്രികന്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.


ഇന്നലെ വൈകിട്ട് 6.15ന് ആലുവ പമ്ബ് കവല - റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തായീസ് ടെക്സ്റ്റൈത്സിന് മുമ്ബിലാണ് ആവേമറിയ ബസ് അപകടം സൃഷ്ടിച്ചത്. ബസിന്റെ ചില്ല് തകര്‍ന്ന് യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും മുറിവേറ്റു. ആലുവ തുരുത്ത് കാര്‍ത്തികയില്‍ നിരണാണ് സ്കൂട്ടറില്‍ നിന്ന് തെറിച്ച്‌ വീണതിനെ തുടര്‍ന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. പെരുമ്ബടപ്പില്‍ നിന്ന് ആലുവയിലേക്ക് വന്ന ബസ് പമ്ബ് കവലയില്‍ നിന്ന് സീനത്ത് കവല വഴി റെയില്‍വേ സ്റ്റേഷനിലേക്ക് പോകേണ്ടതിന് പകരം എളുപ്പമെത്താന്‍ പമ്ബ് കവലയില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് പോകുമ്ബോഴാണ് അപകടം.


പള്ളുരുത്തി സ്വദേശി അലക്‌സ് എന്നയാളുടെതാണ് ബസ്. അമിത വേഗതയില്‍ റൂട്ട് തെറ്റിച്ചെത്തി അപകടം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

Post a Comment

Previous Post Next Post