കോഴിക്കോട് : രാമനാട്ടുകരയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണന്ത്യം
ഫറോക്ക് താണിയാട്ട്താഴം പുതിയവീട്ടില്‍ ജബ്ബാറിന്റെ മകന്‍ മുബഷിര്‍ (25) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിക്ക് രാമനാട്ടുകര ജങ്ഷനിലാണ് അപകടം. ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിക്കും. മാതാവ്: റഹീന. സഹോദരങ്ങള്‍: താഹിര്‍ മുബീന.
