റാന്നി : സ്വകാര്യ ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം.റാന്നി-മല്ലപ്പള്ളി റോഡില്‍ കരിങ്കുറ്റി പള്ളിക്ക് സമീപം ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.
കോട്ടയത്തു നിന്നും റാന്നിയിലേക്ക് വന്ന ധന്യ ബസും റാന്നിയില്‍ നിന്ന് നെല്ലിക്കമണ്‍ ഭാഗത്തേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയെ മറികടക്കുന്നതിനിടയില്‍ കാറ് എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഏതാനും യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇവരെ റാന്നി മാര്‍ത്തോമ്മാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
