കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


തിരുവനന്തപുരം കിളിമാനൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നിലമേൽ കൈതോട് സ്വദേശി സുജിത് (32)ആണ് മരിച്ചത്. വൈകിട്ട് 5 മണിക്ക് വാഴോട് വച്ചായിരുന്നു അപകടം. ബൈക്കിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുകകയായിരുന്നു സുജിത്. ഇരുചക്രവാഹനം ഓടിച്ചിരുന്ന കൈതോട് സ്വദേശിയായ യുവാവിന് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂരിൽ നിന്നും നിലമേലേക്ക് ഒരേ ദിശയിൽ പോവുകയായിരുന്ന കാറും ഇരുചക്രവാഹനവും തമ്മിൽ ഇടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post