വർക്ക് ഷോപ്പിൽ പണി എടുക്കുന്നതിനിടെ ബസ്സ്‌ കയറി യുവാവ് മരണപ്പെട്ടു

കണ്ണൂര്‍/ ചക്കരക്കല്‍: .ചക്കരക്കല്ലില്‍ സ്കൂള്‍ ബസിന്‍്റെ അടിയില്‍ കിടന്ന് ജോലി ചെയ്യവെ ബസ് മുന്നോട്ട് നീങ്ങി വര്‍ക്ക്ഷോപ്പിലെ ഇലക്‌ട്രീഷന്‍ദാരുണമായി മരിച്ചു.

ചക്കരക്കല്‍ ചൂളയിലെ ടി.പി. ഇലക്‌ട്രിക്കല്‍ ഷോപ്പിലെ തൊഴിലാളി ജിബിന്‍ ദേവ് (30) ആണ് മരിച്ചത്.


ബുധന്‍ രാത്രി ഏഴു മണിക്കാണ് സംഭവം. ഉടന്‍ തന്നെ ഇതു വഴി വന്ന ചക്കരക്കല്‍ പോലീസിന്‍്റെ വാഹനത്തില്‍ ചക്കരക്കല്‍ ഗവ.ആശുപത്രിയിലും തുടര്‍ന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ജോലിക്കിടെ ബസ് മുന്നോട്ട് നീങ്ങുകയും ജിബിനിന്‍്റെ ശരീരത്തില്‍ കൂടി കയറുകയുമായിരുന്നു ചക്കരക്കന്‍ ചൂളയിലെ കിഴക്കെ കണ്ണോത്ത് ഹൗസില്‍ ദേവന്‍, വനജ ദമ്ബതികളുടെ മകനാണ് ജിബിന്‍ ദേവ്. വര്‍ഷ ഏക സഹോദരിയാണ്. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കരിക്കും.

Post a Comment

Previous Post Next Post