കോട്ടയം: എം.സി റോഡില്‍ കോടിമത പള്ളിപ്പുറത്ത് കാവിനു സമീപം വാഹനാപകടം. ഓക്‌സിജനുമായി എത്തിയ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു.
റോഡിന്റെ എതിര്‍വശത്ത് പെട്രോള്‍ പമ്ബായിരുന്നു. ഈ വശത്തേയ്ക്കായിരുന്നു ടാങ്കര്‍ പോയിരുന്നതെങ്കില്‍ വന്‍ അപകടം സംഭവിച്ചേനെ. വന്‍ ദുരന്തമാണ് ഒഴിവായത്.
ഇന്ന് വൈകിട്ട് ആഞ്ചരയോടെയായിരുന്നു അപകടം. ചങ്ങനാശേരിയില്‍ നിന്നും കോട്ടയം ഭാഗത്തേയ്ക്കു പോകുകയായിരുന്നു ടാങ്കര്‍ ലോറി. കോടിമത പാലം കയറി മുന്നോട്ട് വരുന്നതിനിടെ നിയന്ത്രണം നഷ്ടമായ ടാങ്കര്‍ ലോറി റോഡരികിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തട്ടുകട പൂര്‍ണ്ണമായും തകര്‍ന്നു.
അപകടത്തെ തുടര്‍ന്നു എം.സി റോഡില്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്ത് എത്തി. നിരവധി ആളുകള്‍ കൂടി നിന്ന സ്ഥലത്തേയ്ക്കാണ് ടാങ്കര്‍ ലോറി ഇടിച്ചു കയറിയത്.
