കാൽനടയാത്രക്കാരനെ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾ മരണപ്പെട്ടു ഒരാൾക്ക് ഗുരുതര പരിക്ക്



മലപ്പുറം എടവണ്ണപ്പാറ അങ്ങാടിയിൽ കെടിഎം ബൈക്ക് ഇടിച്ച് MDC ബാങ്ക് ഉദ്യോഗസ്ഥനായ അശോകൻ എന്നയാൾ മരിച്ചു. ഇന്ന് വൈകുന്നേരം 3.30ന് എടവണ്ണപ്പാറ ജംഗ്ഷന് സമീപമായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരനായ ബാങ്ക് ജീവനക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തൽ സംഭവ സ്ഥലത്തുതന്നെ അദ്ധേഹം മരിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post