പാലക്കാട്: അയയില്‍ നിന്ന് തുണി എടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. . വടവന്നൂര്‍ തുമ്ബിക്കാട്ടില്‍ 61 വയസ്സുള്ള തങ്കമണിയാണ് ഷോക്കേറ്റ് മരിച്ചത്.
വീട്ടിനുമുന്നിലുള്ള അയയില്‍ നിന്നും ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കുന്നതിനിടെയാണ് തങ്കമണിക്ക് ഷോക്കേറ്റത്.
ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. ഇവരെ പരിസരവാസികളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് വടവന്നൂര്‍ വൈദ്യുതി സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ ചുമതലയുള്ള ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍
